ബലംപ്രയോഗിച്ച് കൃഷിയിറക്കും: വിഎസ്
തിരുവനന്തപുരം: ഉടമകള്‍ കൃഷിനടത്താത്ത നെല്‍പ്പാടങ്ങളില്‍ ബലംപ്രയോഗത്തിലൂടെയായാലും കൃഷിയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മെയ് എട്ട് ബുധനാഴ്ച കെഎസ്കെടിയു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
ഉടമകള്‍ കൃഷിയിറക്കാന്‍ തയ്യാറല്ലാത്ത പാടങ്ങളില്‍ കെഎസ്കെടിയു ബലം പ്രയോഗിച്ചും കൃഷിയിറക്കും. സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തി റബര്‍ നടുന്നത് റബര്‍ ലോബിയെ സഹായിക്കാനാണ്. ഇനി ഇത് അനുവദിക്കില്ല. നേരത്തെ നെല്‍കൃഷിക്ക് വേണ്ടി കെഎസ്കെടിയു നടത്തിയ സമരത്തെ വെട്ടിനിരത്തല്‍ സമരമെന്ന് പരിഹസിക്കുകയായിരുന്നു. - വിഎസ് പറഞ്ഞു.
ഈ സമരം ആരെയും ഉപദ്രവിക്കാനല്ല. നെല്‍കൃഷിയെ രക്ഷിക്കാനും നാടിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്താനുമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications