കാണുന്ന ചാനലിനു മാത്രം ഇനി വാടക
ദില്ലി : കാണുന്ന ചാനലിനു മാത്രം വാടക നല്‍കാനുളള സംവിധാനം നിലവില്‍ വരുന്നു. ഇതിനായി 1995 ലെ കേബിള്‍ ടിവി ആക്ട് ഭേദഗദതി ചെയ്യാന്‍ മേയ് ഏഴ്ചൊവാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉപഭോക്താവ് ഏതു ചാനല്‍ കാണുന്നു എന്നു രേഖപ്പെടുത്തുന്ന ഉപകരണം (സെറ്റ് ടോപ്പ് ബോക്സ്) നിര്‍ബന്ധമാക്കുന്നതിന് ഭേദഗതി സര്‍ക്കാരിനെ അധികാരപ്പെടുത്തും.
സൗജന്യമായി ലഭിക്കുന്ന ചാനലുകള്‍ക്ക് ഒരു നിശ്ചിത വാടക സര്‍ക്കാര്‍ നിശ്ചയിക്കും. അതില്‍ കൂടുതല്‍ ആര്‍ക്കും വാങ്ങാനാവില്ല.
കേബിള്‍ കണക്ഷനുളളവര്‍ എല്ലാ ചാനലിനും വാടക നല്‍കണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുളളത്. പേ ചാനലുകള്‍ കണ്ടില്ലെങ്കിലും അതിന് ഉപഭോക്താവ് വാടക നല്‍കേണ്ടി വരുന്നു. പുതിയ ഉപകരണം വരുന്നതോടെ ഈ സ്ഥിതി മാറും.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഈ സംവിധാനം മെട്രോ നഗരങ്ങളില്‍ ഏര്‍പ്പെടുത്തും. പിന്നീട് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചാനല്‍ ഉടമകളും ചില കേബിള്‍ ശൃംഖലകളും കുറേക്കാലമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൃത്യമായ ഉപഭോക്താക്കളുടെ എണ്ണം കേബിള്‍ ഉടമകള്‍ നല്കാത്തതിനാല് തങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടം ഉണ്ടാകുന്നെന്നാണ് ചാനലുകളുടെ പരാതി.
പക്ഷേ ഈ സെറ്റ് ടോപ്പ് ബോക്സിന് 3500 രൂപയോളം വില വരും. ഇത് ഉപയോക്താവ് നല്‍കണമെന്നാണ് കേബിള്‍ കമ്പനികള്‍ പറയുന്നത്. സര്‍ക്കാര്‍ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമില്ല. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കാണുന്ന ചാനലിനുള്ള വാടക ഇപ്പോള്‍ നാം വൈദ്യുതി ബില്ലും മറ്റും നല്കുന്നതുപോലെ നല്കുന്ന സംവിധാനം വരുമത്രെ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications