ഗുജറാത്തില്‍ ഒമ്പത് പേര്‍ കൂടി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടുമുണ്ടായ അക്രമ സംഭവങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കെ. പി. എസ്. ഗില്‍ നടപടികള്‍ തുടങ്ങിയതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്.
മെയ് അഞ്ച് ഞായറാഴ്ചയ്ക്കു ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി.
മെയ് എട്ട് ബുധനാഴ്ച രാവിലെ അഹമ്മദാബാദിലെ മണിനഗര്‍ പ്രദേശത്ത് ഏറ്റുമുട്ടിയ ഇരുവിഭാഗം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വേണ്ടി പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ഒരു ബോംബ് സ്ഫോടനം നടന്നതിന് ശേഷമാണ് ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായത്.
മണിനഗറിലെ കലാപവുമായി ബന്ധപ്പെട്ട് 33 പേരെ പൊലീസ് അറസ്റ് ചെയ്തു. അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
വാത്വയിലും സബര്‍ക്കന്ത് ജില്ലയിലെ ബിലോഡയിലും രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു. ഗ്യാസ്പൂരില്‍ കുത്തേറ്റ് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.












Click it and Unblock the Notifications