Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബിയ്ക്കു പൂര്‍ണമായി വഴങ്ങില്ല : മുരളീധരന്‍

കണ്ണൂര്‍ : എഡിബി മുന്നോട്ടു വച്ച എല്ലാ നിബന്ധനകളും സര്‍ക്കാര്‍ അംഗീകരിക്കുകയില്ലെന്ന് കെ. മുരളീധരന്‍. സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ എഡിബി നിര്‍ദ്ദേശപ്രകാരമാണെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

5,000 കോടി രൂപയുടെ കടം വൈദ്യുതി ബോര്‍ഡിനുണ്ടായിരുന്നതു കൊണ്ടാണ് വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. കെഎസ്ആര്‍ടിസി തകരുന്നത് തടയാന്‍ ബസ് ചാര്‍ജും കൂട്ടേണ്ടി വന്നു. ഇനിയും ചാര്‍ജു വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാന്‍ സര്‍ക്കാര്‍ വഴങ്ങില്ല.

ഇടതു സര്‍ക്കാരാണ് എഡിബി വ്യവസ്ഥകളില്‍ ഒപ്പിട്ടതെന്നു തെളിഞ്ഞു കഴിഞ്ഞു. പലതും അവരുടെ കാലത്തു തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. അന്നത് ശരിയും ഇന്നത് തെറ്റുമാണെന്നു പറയുന്ന സിപിഎം നയം ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു.

പിടിച്ചു നില്‍ക്കാന്‍ മറ്റുവഴിയില്ലാത്തതു കൊണ്ടാണ് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് യുഡിഎഫ് തുനിഞ്ഞതെന്ന് മുരളീധരന്‍ പറഞ്ഞു. ആദ്യമേ എടുത്ത തീരുമാനമായിരുന്നു അത്. അതൊന്നും എഡിബി പറഞ്ഞിട്ടല്ല. അവര്‍ പറയുന്നതു മുഴുവന്‍ യുഡിഎഫ് അനുസരിക്കുകയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+