അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി
തിരുവനന്തപുരം: കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവന്നു.
കൊല്ലം പെരിനാട് ഇടവട്ടം തൊണ്ടിറക്കുമുക്ക് പാര്‍വതി മന്ദിരത്തില്‍ കൃഷ്ണനുണ്ണി (38), പത്തനാപുരം മരുതിമൂട് മുകളിലഴികത്ത് രാജേഷ് (24), പത്തനാപുരം കുണ്ടയം കമാരമംഗലത്ത് മോഹനന്‍ (46), തിരുവനന്തപുരം ശ്രീകാര്യം കരിയം വിഷ്ണുകൃപയില്‍ ഷാജി (33), പത്തനംതിട്ട റാന്നി തോട്ടമണ്‍ മൂത്തേടത്ത് കെ. മുരുകേശന്‍ (28) എന്നിവരുടെ മൃതദേഹങ്ങളാണ് മെയ് ഒമ്പത് വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിയത്. മന്ത്രി എം. എം. ഹസ്സന്‍, സിപിഎം നേതാവ് എം. എ. ബേബി, മുന്‍ മേയര്‍ ശിവന്‍കുട്ടി എന്നിവര്‍ മൃതദേഹങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അപകടത്തില്‍ മരിച്ച മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവരും.
കുവൈത്തില്‍ കരാര്‍ തൊഴിലാളികളായ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ഒരു ട്രെയ്ലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications