Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി ഭൂമി : സര്‍ക്കാരിന് നോട്ടീസ്

ദില്ലി : ആദിവാസികള്‍ക്ക് വനഭൂമി നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമിയില്‍ത്തന്നെ അവരെ പാര്‍പ്പിയ്ക്കണമെന്നും അവര്‍ക്ക് വനഭൂമി നല്‍കാനുളള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍, ജസ്റിസുമാരായ അരിജിത് പസായത്, എച്ച്. കെ. സേമ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നോട്ടീസയച്ചത്.

ഒണ്‍ എര്‍ത്ത് ഒണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ആദിവാസി ഭൂമിയ്ക്കു പകരം വനഭൂമി നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി അവര്‍ക്ക് തിരിച്ചു ലഭിക്കാന്‍ പരമാധികാര കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+