ഹരിജന്‍, ഗിരിജന്‍ പ്രയോഗം പാടില്ല
തിരുവനന്തപുരം: ഹരിജന്‍, ഗിരിജന്‍ എന്നീ പ്രയോഗങ്ങള്‍ ഔദ്യോഗിക രേഖകളിലും കത്തിടപാടുകളിലും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ പരാമര്‍ശിക്കുന്നതിന് ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി എം. എ. കുട്ടപ്പന്‍ അറിയിച്ചു.
1982 ഫിബ്രവരി 10ന് ഇതു സംബന്ധിച്ച് കേന്ദ്രം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭരണഘടാനുസൃതമായ പട്ടിക ജാതി-പട്ടിക വര്‍ഗം എന്ന പ്രയോഗമേ പാടുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 1990 ഓഗസ്ത് 16ന് അയച്ച ഔദ്യോഗിക അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് 1996 സപ്തംബര്‍ ആറിന് കേരള സര്‍ക്കാര്‍ വകുപ്പുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹരിജനക്ഷേമ വകുപ്പ്, ഗിരിജന ക്ഷേമ വകുപ്പ് എന്നീ പേരുകള്‍ പട്ടികജാതി വികസന വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ് എന്ന് മാറ്റി.
കേരളത്തില്‍ ഇപ്പോഴും ഹരിജന്‍, ഗിരിജന്‍ എന്ന പദങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയെ ഹരിജന ക്ഷേമ വകുപ്പ് മന്ത്രി എന്ന് തെറ്റായി വിളിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications