ഐബിഎം വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിക്കുന്നു
തിരുവനന്തപുരം : സോഫ്റ്റ്വെയര് രംഗത്തെ അതികായനായ ഐബിഎമ്മുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നു. എഞ്ചിനീയറിംഗ് കോളെജുകള്‍ക്കു വേണ്ടി ഉയര്‍ന്ന വിദ്യാഭ്യാസ പാക്കേജുകള്‍ സൗജന്യമായി നല്‍കാമെന്ന ഐബിഎം വാഗ്ദാനം ഇതോടെ യാഥര്‍ത്ഥ്യമാകും. മെയ് 16നാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. സംസ്ഥാനത്തെ ഏഴ് എഞ്ചിനീയറിംഗ് കോളെജുകളില്‍ ഈ പദ്ധതി നടപ്പാക്കും.
വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പിയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സാങ്കേതിക വിദ്യാഭ്യാസ സൊസൈറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജ്, കൊല്ലം ടികെഎം കോളെജ്, ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളെജ് എന്നിവരാണ് ഐബിഎം യുണിവേഴ്സിറ്റി പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉപഭോക്താക്കള്‍. എംസിഎ, ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ശ്രീകൃഷ്ണപുരം എന്നീ എഞ്ചിനീയറിംഗ് കോളെജുകളാണ് രണ്ടാംഘട്ട പദ്ധതിയുടെ ഉപഭോക്താക്കള്‍.
ഐടി രംഗത്ത് കഴിവുറ്റ ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ് ഐബിഎം ഈ പദ്ധതി തയ്യാറാക്കിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റു സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നതിന് ഈ പദ്ധതി തടസമാവുകയില്ലെന്നും അവര്‍ അറിയിച്ചു.
എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് ഈ പദ്ധതി അനുഗ്രഹമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വളരെ വിലപിടിപ്പുളള സോഫ്റ്റ്വെയറുകളാണ് ഐബിഎം സൗജന്യമായി നല്‍കുന്നത്. അതിസങ്കീര്‍ണമായ ഈ പാക്കേജുകള്‍ വന്‍വില നല്കി സ്വന്തമാക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനോ കോളെജുകള്ക്കോ കഴിയില്ല.
വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി ഉപയോഗമാകും. ഐബിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു എന്നതാണ് അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. പിന്നീട് ജോലിയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇത് അവര്‍ക്ക് ഗുണകരമാകും. ഐബിഎം നേരിട്ടു നടത്തുന്ന പ്രോജക്ടുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭ്യമാകും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications