സുധാകരനുമായി അഭിപ്രായ വ്യത്യാസമുണ്ട്: മാണി
കോട്ടയം: മതികെട്ടാന്‍ പ്രശ്നത്തില്‍ വനം മന്ത്രി കെ. സുധാകരനുമായി അഭിപ്രായ വ്യത്യാസമമുണ്ടെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.
എന്നാല്‍ മതികെട്ടാന്‍ പ്രശ്നത്തിന്റെ പേരില്‍ സുധാകരനുമായി വഴക്കില്ല. ജനാധിപത്യ ഭരണ സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭവികമാണ്- മാണി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി കൈയേറ്റം മുമ്പുമുണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ രാജി വെക്കേണ്ട കാര്യമില്ല. മതികെട്ടാന്‍ പ്രശ്നത്തില്‍ മാതൃകാപരമായ നിലപാടാണ് താന്‍സ്വീകരിച്ചത്. മതികെട്ടാനില്‍ റവന്യു വകുപ്പിന്റെ ഉടമസ്ഥത ഒഴിയുകയും ചെയ്തു.
തന്റെ ബന്ധുക്കള്‍ മതികെട്ടാനില്‍ ഭൂമി കൈയേറ്റം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഈ ആരോപണം ഉന്നയിച്ച സി. കെ. ജാനുവിന് തന്റെ ബന്ധു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ 38 വര്‍ഷത്തെ പൊതുജീവിതത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നത്- മാണി പറഞ്ഞു.












Click it and Unblock the Notifications