മാര്‍ജിന്‍ ഫ്രീ ഷോപ്പുകള്‍ നിയന്ത്രിക്കും: മന്ത്രി
കോഴിക്കോട്: മാര്‍ജിന്‍ ഫ്രീ ഷോപ്പുകളിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
മാര്‍ജിന്‍ ഫ്രീ ഷോപ്പുകളെ കുറിച്ച് വ്യാപകമായ പരാതികള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ കാര്യത്തില്‍ ഗുണത്തിലോ അളവിലോ തിരിമറി കാണിക്കുന്നുണ്ടെന്നാണ് പരാതി. ഈ പ്രശ്നത്തില്‍നിയമപരമായി ഇടപെടുന്നതിനുള്ള സാധ്യതയെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണ്.
ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കാര്‍ത്തികേയന്‍.
സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടായിട്ടും ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് റേഷന്‍ കടകളിലൂടെയുള്ള വിതരണത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇതിന്റെ കാരണങ്ങളെ പറ്റി സര്‍ക്കാര്‍ പഠിച്ചുവരികയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം മൂലം മുടങ്ങിയ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണോടെ തുടരും.
ചലച്ചിത്ര അവാര്‍ഡ് നിശ നടത്തുന്നതിനുള്ള പരിമിതികളെ കുറിച്ച് ജില്ലാ അധികൃതര്‍ അറിയിച്ചതിനാലാണ് പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications