മില്‍മയെ രക്ഷിയ്ക്കാന്‍ ടാറ്റയുടെ പഠനം
തിരുവനന്തപുരം: മില്‍മയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ടാറ്റാ സ്ട്രാറ്റജിക് മാനേജ്മെന്റ് ഗ്രൂപ്പ് പഠനമാരംഭിച്ചു. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
30 ലക്ഷം രൂപയാണ് ഈ ഗ്രൂപ്പിന് നല്‍കുന്ന പ്രതിഫലം. ദേശീയ ക്ഷീരവികസന ബോര്‍ഡാണ് (എന്‍.ഡി.ഡി.ബി) പഠനത്തിനായി ഇവരെ നിയോഗിച്ചിരിക്കുന്നത്. ജൂണ്‍ മധ്യത്തോടെ ഇവര്‍ എന്‍.ഡി.ഡി.ബിയ്ക്കും സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കും. 30 ലക്ഷം രൂപയാണ് പ്രതിഫലം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മില്‍മ സമഗ്രമായി അഴിച്ചു പണിയുമെന്ന് കരുതപ്പെടുന്നു. നഷ്ടത്തിലായ എറണാകുളം മേഖലാ യൂണിയന്‍ ഏറ്റെടുക്കാമെന്ന് നേരത്തെ ദേശീയ ക്ഷീര വികസന ബോര്‍ഡ് സമ്മതിച്ചിരുന്നു. ആ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനു തൊട്ടു പിന്നാലെയാണ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പ് പഠനമാരംഭിച്ചത്. എറണാകുളമൊഴിച്ചുളള മറ്റു മേഖലകള്‍ ഇപ്പോള്‍ ലാഭത്തിലാണ്.
ഒരു യൂണിയന്‍ മാത്രം ഏറ്റെടുത്തതു കൊണ്ട് പ്രശ്നം തീരില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ക്ഷീര ബോര്‍ഡ് വാഗ്ദാനത്തില്‍ നിന്നും പിന്മാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പുതിയ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചത്. മില്‍മയെ എങ്ങനെയെങ്കിലും ലാഭത്തിലാക്കുക എന്നതാണ് ലക്ഷ്യം.












Click it and Unblock the Notifications