വ്യാജപട്ടയ വിതരണത്തിന് പിന്നില്‍ മാണിയുടെ ബന്ധു
തിരുവനന്തപുരം: മൂന്നാറിലെ ജേവികുളം താലൂക്കില്‍ വ്യാജ പട്ടയ വിതരണത്തിന് പിന്നില്‍ റവന്യു മന്ത്രി കെ. എം. മാണിയുടെ ബന്ധുവായ ഒരു അഭിഭാഷകനുമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (ജെ) ജനറല്‍ സെക്രട്ടറി പി. സി. ജോര്‍ജ് ആരോപിച്ചു.
കേരള കോണ്‍ഗ്രസ് (എം) ലെ രണ്ട് മുതിര്‍ന്ന നേതാക്കളും വ്യാജപട്ടയ വിതരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവികുളം നിയോജക മണ്ഡലത്തിലെ ഒരു പ്രധാന നേതാവും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
റവന്യു ഭൂമി കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഭൂമിയും മൂന്നാറില്‍ കൈയേറുന്നുണ്ട്. ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണെങ്കില്‍ ഇതിനെല്ലാം തെളിവുകള്‍ ഹാജരാക്കാന്‍ ഒരുക്കമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മാണി റവന്യു മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് പട്ടയതട്ടിപ്പ്. വ്യാജ പട്ടയം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തിയില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്- ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications