എഡിബി : വിഎസ് നിഷേധിക്കുന്നു
തിരുവനന്തപുരം : എഡിബി വ്യവസ്ഥകള്‍ ഇടതുമുന്നണി അംഗീകരിച്ചെന്ന വാദം പച്ചക്കളളമാണെന്ന് അച്യുതാനന്ദന്‍. വ്യവസ്ഥകളെക്കുറിച്ച് മുന്‍ ധനകാര്യമന്ത്രി ടി. ശിവദാസമേനോന്‍ കേന്ദ്ര സര്‍ക്കാരിനെഴുതിയ കത്ത് ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിബി ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ ഇടതുമന്ത്രിമാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവര്‍ ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമായിരുന്നു. ചര്‍ച്ച ചെയ്യാത്ത കാര്യമാണ് ആന്റണി ഇടതുമുന്നണിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എഡിബിയുടെ വ്യവസ്ഥകള്‍ക്ക് വഴങ്ങി 30,000 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ നീക്കം നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാന്‍ പോകുന്നു. ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഇടതുമുന്നണിയുടെ തലയില്‍ കെട്ടിവയ്ക്കാനുളള കളളക്കളിയാണ് ആന്റണി നടത്തുന്നതെന്നും അച്യൂതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications