ഗുജറാത്തില്‍ വീണ്ടും അക്രമം, കൊല
അഹമ്മദാബാദ്: ഗുജറാത്തില്‍ മെയ് 10 വെള്ളിയാഴ്ച നടന്ന അക്രമത്തിലും വെടിവയ്പിലും നാല് പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ കുലുപുര്‍ പൊലീസ് സ്റേഷന്‍ പ്രദേശത്ത് അക്രമാസക്തരായ ജനക്കൂട്ടം ഒരാളെ തീവച്ചുകൊന്നു. റൈഖാഡിലും ജമല്‍പൂരിലും തീവെപ്പിലും കല്ലേറിലും ഏര്‍പ്പെട്ടിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നടത്തിയ പൊലീസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.
ബോംബാക്രമണം, തീവപ്പ്, കത്തിക്കുത്ത്, കല്ലേറ് എന്നീ സംഭവങ്ങളില്‍ മറ്റ് 30 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഹാവേലി, കാലുപുര്‍, ധനിലിംദ, കാഗദപീഠ് എന്നീ പൊലീസ് സ്റേഷന്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദില്ലിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ രണ്ട് സിആര്‍പിഎഫ് കമ്പനി ഗുജറാത്തിലെത്തിയിട്ടുണ്ട്.


Click it and Unblock the Notifications