കൈഫി ആസ്മി അന്തരിച്ചു
മുംബൈ : പ്രശസ്ത ഉറുദു കവിയും നടി ശബാനാ ആസ്മിയുടെ പിതാവുമായ പത്മശ്രീ കൈഫി ആസ്മി അന്തരിച്ചു.
മെയ് 10 വെളളിയാഴ്ച രാവിലെ 6.40 ന് ജസ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു 82 കാരനായിരുന്ന കൈഫി ആസ്മി.
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ കൈഫിയ്ക്ക് ലഭിച്ചിട്ടുണ്ട്. 1975ല്‍ സോവിയറ്റ് ലാന്റ് അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, യുവ ഭാരതീയ അവാര്‍ഡ്, മഹാരാഷ്ട്രാ ഗൗരവ് അവാര്‍ഡ് എന്നിവ കൈഫിയ്ക്കു ലഭിച്ച പുരസ്ക്കാരങ്ങളില്‍ ചിലതാണ്. ഗരം ഹവ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്ിന് ദേശീയ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി.
1925ല്‍ ഉത്തര്‍പ്രദേശിലെ അസ്മാഘട്ട് ജില്ലയിലെ മാജ്വാനിലാണ് കൈഫിയുടെ ജനനം. സ്വാതന്ത്യ്രസമരകാലത്തെ നിരവധി വിമോചന ഗാനങ്ങളിലൂടെ ഇന്ത്യയിലെ സ്വാതന്ത്യ്രപ്രേമികളുടെ ആവേശമായി മാറി. അക്കാലത്ത് രൂപം കൊണ്ട പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായിരുന്നു കൈഫി ആസ്മി.
ഷൈക്കത്ത് ആണ് ഭാര്യ. പ്രസിദ്ധ ഛായാഗ്രാഹകന്‍ ബാബ ആസ്മി മകനാണ്.












Click it and Unblock the Notifications