മനോഹര്‍ ജോഷി ലോക്സഭാ സ്പീക്കറായി
ദില്ലി: ശിവസേനാ നേതാവ് മനോഹര്‍ ജോഷി ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷം സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ്. മറ്റാരും തന്നെ നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതുകൊണ്ട് തിരഞ്ഞെടുപ്പ് ഏകകണ്േഠനയായി.
പ്രധാനമന്ത്രി വാജ് പേയിയാണ് മനോഹര്‍ ജോഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി പിന്തുണച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പി എം സെയ്ദ് തിരഞ്ഞെടുപ്പിന് ശേഷം മനോഹര്‍ ജോഷി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി വാജ്പേയി പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി എന്നിവര്‍ സ്പീക്കര്‍ മനോഹര്‍ ജോഷിയെ അനുമോദിച്ച് സംസാരിച്ചു.












Click it and Unblock the Notifications