കുവൈത്തില്‍ നിന്നും ജഡങ്ങള്‍ എത്തിച്ചു
കൊച്ചി: കുവൈത്തില്‍ ബസ്സപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളില്‍ മൂന്നുപേരുടെ ജഡം നാട്ടിലേക്ക് കൊണ്ടുവന്നു. മെയ് 10 വെള്ളിയാഴ്ച രാവിലെ കുവൈത്ത് എയര്‍ലൈന്‍സ് വിമാനത്തിലാണ് ജഡങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.
കോട്ടയം തലയോലപ്പറമ്പ് സ്വദേശി സെയ്ദ് മുഹമ്മദ്, പത്തനംതിട്ട റാന്നിസ്വദേശി കെ.എ. മുരുകേശന്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജി.എ. നാരായണന്‍ എന്നിവരുടെ ജഡങ്ങളാണ് കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ജഡങ്ങള്‍ ഏറ്റുവാങ്ങി.
കൊല്ലപ്പെട്ട മറ്റ് അഞ്ചുപേരുടെ ജഡം കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. കുവൈത്തില്‍ മെയ് നാലിന് നടന്ന വാഹനാപകടത്തിലാണ് എട്ട് മലയാളികള്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications