കോഴിക്കോട് കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് വളരെ മോശപ്പെട്ട രീതിയില്‍ കത്തയച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിഹ്നയ്ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടും സാംസ്കാരിക മന്ത്രിയോടും ആവശ്യപ്പെടാന്‍ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
അടൂരിനെ അപമാനിക്കും വിധത്തില്‍ കത്തയച്ച കളക്ടറുടെ നടപടിയെ വിവിധ ചലച്ചിത്ര സംഘടനകളും അപലപിച്ചു. വളരെ നിരുത്തരവാദപരമായി പെരുമാറിയ കളക്ടര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
മെയ് ഒമ്പത് വ്യാഴാഴ്ചയാണ് കളക്ടര്‍ അടൂരിന് കത്തയച്ചത്. അടൂര്‍ കത്തിന് മറുപടി അയച്ചിട്ടില്ല.
കോഴിക്കോട് വെച്ച് ചലച്ചിത്ര അവാര്‍ഡ് നിശ നടത്താനാവില്ലെന്ന് കാണിച്ച് നേരത്തെ ബിശ്വനാഥ് സിഹ്ന സാംസ്കാരിക മന്ത്രിയ്ക്ക് കത്തയച്ചതിനെ തുടര്‍ന്ന് പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അവധിയില്‍ പോവുകയാണെന്ന് പറഞ്ഞ കളക്ടര്‍ മെയ് 17ന് മാത്രമേ ജോലിയില്‍ തിരികെ പ്രവേശിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. 16നാണ് അവാര്‍ഡ് നിശ. എന്നാല്‍ അവാര്‍ഡ് നിശ മാറ്റാന്‍ തീരുമാനമായതിനെ തുടര്‍ന്ന് ഏഴാം തീയതി തന്നെ കളക്ടര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications