ആന്ധ്രാമോഡല്‍ പിന്തുടരാവുന്നതല്ല: അരുണ
തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെ മേഖലയില്‍ ആന്ധ്രാ മോഡല്‍ നമുക്ക് പിന്തുടരാവുന്നതല്ലെന്ന് ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു.
ആന്ധ്രാ മോഡല്‍ ചന്ദ്രബാബു നായിഡുവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരും ടെക്നോളജി മീഡിയ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അരുണ.
കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തനമാണ് ഐടി രംഗത്ത് വേണ്ടത്. ഐടി രംഗത്തെ പരീക്ഷണങ്ങളിലെ വെല്ലുവിളി കൂടുതല്‍ ഉയര്‍ന്നതാണ്.
ഇ-ഭരണത്തില്‍ കേരളം വളരെ പതുക്കെയുള്ള പുരോഗതി മാത്രമാണ് കൈവരിച്ചതെന്ന് അരുണ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications