Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലം കത്തിച്ച എംഎല്‍എയെ അറസ്റ് ചെയ്യാന്‍ ഉത്തരവ്

മലപ്പുറം: കോലം കത്തിച്ച കേസില്‍ എം. പി. അനില്‍കുമാര്‍ എം എല്‍ എയെ അറസ്റ് ചെയ്ത് ഹാജരാക്കാന്‍ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

1999 ഡിസംബര്‍ മൂന്നിന് സംഘം ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാരുടെ കോലം കത്തിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത കേസിലെ നാലാം പ്രതിയാണ് അനില്‍കുമാര്‍. അനില്‍കുമാറടക്കം കേസിലെ 39 പ്രതികളെയും അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.

സമന്‍സും വാറന്റും കൈപറ്റിയിട്ടും പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജൂണ്‍ 27ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ 39 പ്രതികളെയും അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തവായത്. മജിസ്ട്രേറ്റ് ടോമി വര്‍ഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമസഭാംഗത്തെ അറസ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കോടതിയ്ക്ക് മുന്നിലുള്ള രേഖകളില്‍ അനില്‍കുമാര്‍ എം എല്‍ എ അല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+