കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പര ിപ്പുവട

  • By Staff
Google Oneindia Malayalam News

ദുബായ്: ദുബായില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കേരളം കസറുകയാണ്. കേരളത്തിലെ വിനോദസഞ്ചാരമേഖല നന്നാക്കാന്‍ ദുബായിലെത്തിയ അഞ്ചംഗസംഘം പല വിധ കുറുക്കുവഴികളും കാട്ടി വിദേശികളെ കയ്യടക്കുകയാണെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

എക്സിക്യൂട്ടീവ് ക്ലാസില്‍ മന്ത്രി തോമസും കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജയും ദുബായിലേക്ക് പോയതിനെക്കുറിച്ച് ഇപ്പോഴും കേരളത്തില്‍ വിവാദം കൊഴുക്കുകയാണ്. പക്ഷെ ദുബായിലെ കേരളാപവലിയനിലേക്ക് വിദേശകമ്പനികളുടെ പ്രതിനിധികള്‍ തള്ളിക്കയറുന്നതായാണ് അറിയുന്നത്.

ആയുര്‍വേദം കാട്ടി വിദേശികളെ ആകര്‍ഷിക്കാനായിരുന്നു ആദ്യദിവസങ്ങളില്‍ കേരളം ശ്രദ്ധിച്ചത്. കുമരകവും കോവളവുമെല്ലാം ഉഴിച്ചില്‍, പിഴിച്ചില്‍, ധാര ഇത്യാദി ആയുര്‍വേദചികിത്സകള്‍ക്ക് പറ്റിയ കേന്ദ്രമായി അവതരിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമം പക്ഷെ എന്തുകൊണ്ടോ കാര്യമായി ഏറ്റില്ല.

അന്നേരമാണ് പത്മജ കേരളീയമായ പരിപ്പുവടകള്‍ക്ക് ടൂറിസത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തിയത്. ഉടന്‍ കേരളപവലിയനില്‍ ആയുര്‍വേദത്തിനെ പിന്‍സീറ്റിലിരുത്തി, നല്ല ചൂടും ചൂരുമുള്ള പരിപ്പുവടകള്‍ പ്രദര്‍ശിപ്പിച്ചു. ഒപ്പം മറ്റ് കേരളീയ വിഭവങ്ങളായ പഴംപൊരി, സുഖിയന്‍ എന്നിവയും. പിന്നെ, പറയണ്ടാ, കേരളാ പവലിയനിലേക്ക് വിദേശികളുടെ തള്ളിക്കയറ്റമായിരുന്നു. പരിപ്പുവട മണം തേടി വന്നവര്‍ പരിപ്പുവട വയറുനിറയെ അകത്താക്കുകയും ചെയ്തത്രേ. ഈ പരിപ്പുവടയുടെ നാടുകണ്ടിട്ടുതന്നെ കാര്യം എന്ന വാശിയോടെ നിരവധി വിദേശടൂര്‍ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടത്രെ.

എന്തായാലും പത്മജ കെടിഡിസി ചെലവില്‍ എക്സിക്യൂട്ടീവ്ക്ലാസില്‍ സഞ്ചാരിച്ചാലെന്ത്? പരിപ്പുവടയുടെ പേരില്‍ വിദേശികളെ ആകര്‍ഷിക്കാമെന്ന കുറുക്കുവഴി കണ്ടെത്തിയ പത്മജയെ ഇനിയും ഇനിയും വിദേശങ്ങളിലേക്ക് പറക്കട്ടെ. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X