പൂയംകുട്ടിയില്‍ 3000 ഹെക്ടര്‍ കയ്യേറി
തിരുവനന്തപുരം: പൂയംകുട്ടി വനമേഖലയില്‍ 3000 ഹെക്ടറിലേറെ വനഭൂമി കയ്യേറിയതായി കേന്ദ്രഏജന്‍സികളുടെ റിപ്പോര്‍ട്ട്. ആദിവാസികളെ ഉപയോഗിച്ചാണ് വനംകയ്യേറിയിട്ടുള്ളത്.
ഇതിന് പിന്നില്‍ വനംമാഫിയയാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. സ്ഥലവാസികളായ മുതുവന്മാര്‍ നെല്‍കൃഷിയിറക്കാനായി വെട്ടിത്തെളിയിക്കുന്ന കാട് കയ്യേറി താല്ക്കാലിക പട്ടയങ്ങളും റേഷന്‍കാര്‍ഡുകളും സമ്പാദിച്ചാണ് ഭൂമി വില്പന.
ഏലം, റബര്‍ കൃഷിയാണ് കയ്യേറിയ ഭാഗത്ത് കാര്യമായി ഉള്ളത്. പ്രധാനമായും കൂട്ടംപുഴ പഞ്ചായത്തിലെ വാരിയം, ഇടമലക്കുടി, കാളിമാംതോട് ഭാഗങ്ങളില്‍ വനാതിര്‍ത്തിയില്‍ നിന്നു മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് മാറി അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലാണ് വനം കയ്യേറിയിരിക്കുന്നത്. ഇവിടെ കയ്യേറി താമസിക്കുന്ന 3000ലധികം ആളുകള്‍ക്ക് വോട്ടര്‍കാര്‍ഡുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പൂയംകുട്ടിയില്‍ കാര്‍ഡമം ഹില്‍ റിസര്‍വ് പരിധിയില്‍ 1.86 ലക്ഷം ഹെക്ടര്‍ വനഭൂമി ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും 36,000 ഹെക്ടര്‍ വനഭൂമിയേ ഉള്ളൂ.












Click it and Unblock the Notifications