ഹര്‍ത്താല്‍: ഹൈക്കോടതി നിര്‍ദേശം സുപ്രിം കോടതി റദ്ദാക്കി
ദില്ലി: നിര്‍ബന്ധിത ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം നീക്കണമെന്ന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ നിര്‍ദേശം സുപ്രിം കോടതി തള്ളി.
തിരഞ്ഞെടുപ്പ് കമ്മിഷന് അത്തരമൊരു നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. നിര്‍ബന്ധിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമാവില്ല.
ഹര്‍ത്താലിനെ ഒരു ജനകീയ ജനാധിപത്യ സമര രീതി എന്ന് വിശേഷിപ്പിച്ച സുപ്രിം കോടതി ബലപ്രയോഗത്തിലൂടെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
ജസ്റിസുമാരായ അശോക് ബെന്‍, വി. എന്‍. ഖുര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications