സിനിമക്കാര്‍ സീരിയല്‍ നിര്‍മിക്കുന്നതിന് വിലക്ക്
കൊച്ചി: സിനിമാ താരങ്ങളും സിനിമാ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും സീരിയല്‍ നിര്‍മിക്കുന്നതിന് ഫിലിം ചേംബറിന്റെ വിലക്ക്.
തീരുമാനത്തെ അവഗണിച്ച് സീരിയല്‍ നിര്‍മിക്കുന്നവരുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബറിന്റെ അച്ചടക്ക സമിതി ചെയര്‍മാന്‍ ഡോ. സി. ആര്‍. രാംദാസ് പറഞ്ഞു.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സീരിയലുകള്‍ ഇപ്പോള്‍ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവരുടെ ചില സീരിയലുകള്‍ നിര്‍മാണത്തിലുമാണ്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രാംദാസ് പറഞ്ഞു.
സിനിമക്കാര്‍ സീരിയലില്‍ അഭിനയിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിലിം ചേംബര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നവരില്‍ സീരിയലില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്തവരുടെ ലിസ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. ജൂലായ് ഒന്ന് മുതല്‍ സിനിമാ താരങ്ങള്‍ സീരിയലില്‍ അഭിനയിക്കരുതെന്നാണ് വിലക്ക്.












Click it and Unblock the Notifications