കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്കോട്ടെല്‍ ഫോണില്‍ ടെലി വോയ്സും

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ സെല്‍ ഫോണ്‍ സേവന ദായകരായ എസ്കോടെല്‍ വിദേശത്തേയ്ക്ക് ശബ്ദ സന്ദേശം അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നു. ടെലി വോയ്സ് എന്നാണ് ഈ സംവിധാനത്തിന് പേര്.

നവീന്‍ മെയില്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണിത്. ഹോട്ട് മെയില്‍ എന്ന ഇലക്ട്രോണിക്ക് മെയില്‍ കമ്പനി തുടങ്ങിയ സബീര്‍ ഭാട്ടിയ നേതൃത്ത്വം കൊടുക്കുന്നതാണ് നവീന്‍ മെയില്‍ എന്ന കമ്പനി. കൊച്ചി നഗരത്തില്‍ ഈ സംവിധാനം തുടങ്ങിക്കഴിഞ്ഞു. എസ്കോട്ടെല്‍ ഹരിയാനയിലും ഉത്തര്‍ പ്രദേശിലും ഈ സൗകര്യം നല്‍കുന്നുണ്ട്.

കേരളത്തിലെ എസ്കോട്ടെല്‍ ഫോണ്‍ ഉപയോക്താക്കളായ ആര്‍ക്കും യു എസിലേയ്ക്കോ കാനഡയിലേയ്ക്കോ ശബ്ദ സന്ദേശം അയയ്ക്കാനാവും എന്നതാണ് ഈ സൗകര്യം. ഇന്ത്യയ്ക്കകത്തും അയാള്‍ക്ക് ഇതേരീതിയില്‍ ശബ്ദസന്ദേശം അയ്ക്കാനാവും. ഇതിനായി എസ്. ടി. ഡി. വിളിയ്ക്കണ്ട എന്നതാണ് സൗകര്യം.

കൂടുതല്‍ കമ്പനികള്‍ ഈ സൗകര്യം ലഭ്യമാക്കുന്നതോടെ എല്ലാ സെല്‍ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം കിട്ടിതുടങ്ങുമെന്നം സബീര്‍ ഭാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു എസിലെ കാലിഫോര്‍ണിയയിലെ നവീന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപ സ്ഥാപനമാണ് നവീന്‍ മെയില്‍ എന്ന കമ്പനി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X