കൊറിയന്‍കമ്പനികള്‍ കേരളത്തിലേക്ക്
കൊച്ചി: കേരളത്തില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന വ്യവസായപാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ കൊറിയന്‍ കമ്പനികള്‍ എത്തുന്നു. കൊറിയയിലെ സിഗ്മ ഗ്രൂപ്പാണ് 4.8 കോടി രൂപ മുടക്കുക. സിഗ്മ ഗ്രൂപ്പ് സിഇഒ പാര്‍ക് ചാങ് ഡോങ് ആണ് മെയ് 11 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊറിയന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.
കൊറിയയില്‍ തൊഴിലാളി വേതനം കൂടി വരുന്നതിനാലാണ് കൊറിയന്‍ കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങുന്നതെന്ന് ചാങ് ഡോങ് അഭിപ്രായപ്പെട്ടു. കൊറിയയിലെ ചെറുകിട വ്യവസായ സമിതിയുടെയും ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളുടെ ഫെഡറേഷന്റെയും ജനറല്‍ സെക്രട്ടറി കൂടിയാണ് ചാങ് ഡോങ്.
ഏകദേശം 28 ലക്ഷം വ്യവസായ യൂണിറ്റുകള്‍ ഫെഡറേഷനില്‍ അംഗങ്ങളായുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്കല്ല, പകരം ഒരുമിച്ചാണ് കൊറിയയില്‍ നിന്നും വ്യവസായസംരംഭകര്‍ മറ്റ് രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ എത്തുക. കിന്‍ഫ്രപാര്‍ക്കുകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കൊറിയന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങാനെത്തുമെന്നും ചാങ് ഡോങ്് പറഞ്ഞു.
നവമ്പറോടെ പാര്‍ക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിന്‍ഫ്രപാര്‍ക്കുകള്‍ കോഴിക്കോടാണോ കൊച്ചിയിലാണോ സ്ഥാപിക്കേണ്ടത് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.












Click it and Unblock the Notifications