Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം നിയമം ലംഘിച്ചെന്ന് കേന്ദ്രമന്ത്രി

ദില്ലി: മതികെട്ടാനിലെ വനഭൂമി ആദിവാസികള്‍ക്ക് കേരളാസര്‍ക്കാര്‍ കൈമാറിയത് 1980ലെ വനസംരക്ഷണനിയമം ലംഘിച്ചാണെന്ന് കേന്ദ്രമന്ത്രി ടി.ആര്‍. ബാലു രാജ്യസഭയില്‍ പറഞ്ഞു. എ. വിജയരാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

മതികെട്ടാനില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വനഭൂമി അനുവദിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആദിവാസികളല്ലാത്തവര്‍ മതികെട്ടാനില്‍ വനഭൂമി കയ്യേറിയതിനെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് നല്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു സംബന്ധിച്ച് കേരളം നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. കയ്യേറ്റം തടയാമെന്നും കയ്യേറിയവരെ ഒഴിപ്പിക്കാമെന്നും സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുനല്കിയിട്ടുണ്ടെന്നും ടി. ആര്‍. ബാലു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+