രാഷ്ട്രപതി: വാജ്പേയി തീരുമാനിക്കും
ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ എന്‍ഡിഎ യോഗം വാജ്പേയിയെ ചുമതലപ്പെടുത്തി. മെയ് 11 ശനിയാഴ്ച എന്‍ഡിഎ കണ്‍വീനറും പ്രതിരോധമന്ത്രിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
രാഷ്ട്രപതി സ്ഥാനത്തേക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ യോജിച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് എന്‍ഡിഎയുടെ ഈ നീക്കം. എന്‍ഡിഎ ഘടകകക്ഷികളുമായും എന്‍ഡിഎ സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണനല്കുന്ന തെലുഗുദേശം, ബിഎസ്പി പാര്‍ട്ടികളുമായും പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യും. എല്ലാവര്‍ക്കും യോജിച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രതിപക്ഷപാര്‍ട്ടികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഏതെങ്കിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിട്ടുണ്ടോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഫെര്‍ണാണ്ടസിന്റെ മറുപടി. രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കും.












Click it and Unblock the Notifications