രംഗരാജന്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി?
ദില്ലി: രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു പേരുകള്‍ നിര്‍ദേശിച്ചതായി അറിയുന്നു. രാഷ്ട്രപതിസ്ഥാനത്തേക്ക് ഇപ്പോഴത്തെ ഉപരാഷ്ട്രപതി കൃഷന്‍കാന്തിന്റെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇപ്പോഴത്തെ ആന്ധ്രാ ഗവര്‍ണര്‍ സി. രംഗരാജന്റെയും പേരാണ് നായിഡു നിര്‍ദേശിച്ചത്.
മെയ് 10 വെള്ളിയാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചാണ് ചന്ദ്രബാബു നായിഡു തന്റെ അഭിപ്രായം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഉപരാഷ്ട്രപതി കൃഷന്‍കാന്തിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് തെലുഗുദേശത്തിന്റെ പിന്തുണ നായിഡു നേരിട്ട് വാഗ്ദാനം ചെയ്തത്രെ.












Click it and Unblock the Notifications