വാഹനാപകടത്തില്‍ അഞ്ച് മരണം
പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
നിര്‍ത്തിയിട്ട ലോറിയില്‍ ടാറ്റാ സുമോയിടിച്ചാണ് അപകടമുണ്ടായത്. ടാറ്റാ സുമോയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.
കുഴല്‍മന്ദം കെ എം എസ് പെട്രോള്‍ പമ്പിന് സമീപത്തു വെച്ചായിരുന്നു അപകടം. ബാംഗ്ലൂരില്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടാറ്റാ സുമോയിലുണ്ടായിരുന്നവര്‍. പരിക്കേറ്റവരെ പാലക്കാട് വെസ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവിയൂര്‍ തിരുവല്ല സ്നിത വില്ലയില്‍ എം. എന്‍. കൃഷ്ണപിള്ളയുടെ ഭാര്യ സിന്ധുപിള്ള (50), വാകത്താനം പെരുങ്ങോട് സ്വദേശികളായ പി. സി. മാണി, ഭാര്യ ജോയ്സ് മാണി, മകള ലോയ്സ് മേരി മാണി, സുമോ ഡ്രൈവര്‍ കൊച്ചുമോന്‍ എന്ന ആന്‍ഡ്രൂസ് എന്നിവരാണ് മരിച്ചത്. ഷെറി, വെസ്ലിയ, സ്നിതാ കൃഷ്ണന്‍, ബിനു ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം അബോധാവസ്ഥയിലാണ്.












Click it and Unblock the Notifications