ആദിവാസികള്‍ക്ക് ഭൂമി ഉടന്‍ : ഹസന്
പത്തനംതിട്ട : ആദിവാസി ഭൂമി സംബന്ധിച്ച ക്രമക്കേടുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എം. എം. ഹസന്. ആദിവാസികളുടെ മറവില്‍ പലരും ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
മതികെട്ടാനിലെ അനധികൃത കുടിയേറ്റക്കാരെ ഉടന്‍ ഒഴിപ്പിക്കും. കയ്യേറ്റക്കാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. റവന്യൂ വനം വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമി ഉടന്‍ വിതരണം ചെയ്യുമെന്ന് ഹസന് അറിയിച്ചു.
സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കുന്ന കാര്യം യുഡിഎഫ് ഉന്നതാധികാര സമിതി തലനാരിഴ കീറി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സര്‍വീസ് മേഖലകളും യുഡിഎഫ് സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് പ്രചരണം ശക്തിപ്പെടുത്താന്‍ പ്രസ്തുത തീരുമാനം വഴിവച്ചിട്ടുണ്ട്.
എഡിബി ലോണെടുക്കാന്‍ ഇടതുമുന്നണി തുടങ്ങി വച്ച നടപടികള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഹസന് അവകാശപ്പെട്ടു. ഇതു സംബന്ധിച്ച് അച്യൂതാനന്ദന് നടത്തുന്നത് രാഷ്ട്രീയ മലക്കം മറിച്ചിലാണ്.
പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് പ്രവാസി വകുപ്പ് കോര്‍പറേഷനാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ മുതല്‍മുടക്കാന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications