കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് ഭൂമി ഉടന്‍ : ഹസന്‍

  • By Super
Google Oneindia Malayalam News

പത്തനംതിട്ട : ആദിവാസി ഭൂമി സംബന്ധിച്ച ക്രമക്കേടുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എം. എം. ഹസന്‍. ആദിവാസികളുടെ മറവില്‍ പലരും ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

മതികെട്ടാനിലെ അനധികൃത കുടിയേറ്റക്കാരെ ഉടന്‍ ഒഴിപ്പിക്കും. കയ്യേറ്റക്കാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. റവന്യൂ വനം വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമി ഉടന്‍ വിതരണം ചെയ്യുമെന്ന് ഹസന്‍ അറിയിച്ചു.

സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കുന്ന കാര്യം യുഡിഎഫ് ഉന്നതാധികാര സമിതി തലനാരിഴ കീറി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സര്‍വീസ് മേഖലകളും യുഡിഎഫ് സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് പ്രചരണം ശക്തിപ്പെടുത്താന്‍ പ്രസ്തുത തീരുമാനം വഴിവച്ചിട്ടുണ്ട്.

എഡിബി ലോണെടുക്കാന്‍ ഇടതുമുന്നണി തുടങ്ങി വച്ച നടപടികള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഹസന്‍ അവകാശപ്പെട്ടു. ഇതു സംബന്ധിച്ച് അച്യൂതാനന്ദന്‍ നടത്തുന്നത് രാഷ്ട്രീയ മലക്കം മറിച്ചിലാണ്.

പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് പ്രവാസി വകുപ്പ് കോര്‍പറേഷനാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ മുതല്‍മുടക്കാന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X