Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്ക് രാത്രിയിലും ജോലിയ്ക്ക് അനുമതി നല്‍കിയേക്കും

കൊച്ചി: രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് അനുമതി നല്‍കുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ അറിയിച്ചു.

സോഫ്റ്റ്വേര്‍ വ്യവസായരംഗത്ത് മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളത്. ഇത് ഹാര്‍ഡ്വേര്‍, മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ കൂടി വ്യാപിപ്പിക്കാവുന്നതാണ്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായും ബാബു ദിവാകരന്‍ പറഞ്ഞു.

നവംബറില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച നിക്ഷേപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ദിവാകരന്‍.

കേരളത്തില്‍ വ്യവസായ സംരംഭത്തിന് പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങളിലേക്ക് നിക്ഷപകര്‍ മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിച്ചു. തൊഴിലാളികളുടെ സ്വേഛാപരമായ നിലപാടുകളും കാലഹരണപ്പെട്ട നിയമങ്ങളും വൈദ്യുതി വിതരണത്തിലെ അപര്യാപ്തതയും വ്യവസായ സംരംഭത്തിന് തടസമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍, വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് സമ്മേളനം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+