പെണ്‍വാണിഭം : ഉത്തരവ് പിന്‍വലിയ്ക്കണമെന്ന് ജഗതി
കൊച്ചി : വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു മൂന്നു കേസുകള്‍ ഒരുമിച്ച് വിചാരണ ചെയ്യാനുളള പ്രത്യേക കോടതി തീരുമാനം പുനപരിശോധയ്ക്കണമെന്ന് ജഗതികുമാര്‍. മൂന്നു കേസുകളില്‍ ഒന്നിലെ പ്രതിയാണ് ജഗതി.
മൂന്നു കേസുകള്‍ ഒന്നാക്കി വിചാരണ ചെയ്യാനുളള എറണാകുളം പ്രത്യേക കോടതിയുടെ ഉത്തരവിന് നിയമ പ്രാബല്യമില്ലെന്ന് ജഗതിയ്ക്കു വേണ്ടി സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുളള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ വ്യവസ്ഥയില്ല.
മൂന്നു കേസുകളിലെയും സാക്ഷികള്‍ ഒരേ ആള്‍ക്കാരായതിനാല്‍ കേസുകള്‍ ഒരുമിച്ച് വിചാരണ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. പ്രത്യേകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വ്യത്യസ്ത കേസുകള്‍ ഒന്നായി പരിഗണിക്കാനുളള തീരുമാനം പുനപരിശോധിയ്ക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.












Click it and Unblock the Notifications