മതികെട്ടാന്‍: കുടിയൊഴിപ്പിക്കല്‍ തുടങ്ങി
ഇടുക്കി: മതികെട്ടാന്‍ മലയില്‍ ചോലവനം കയ്യേറിയവരെ ശനിയാഴ്ച രാവിലെ മുതല്‍ കുടിയൊഴിപ്പിച്ചു തുടങ്ങി. കയ്യേറ്റക്കാരെ മൂന്നുദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ നടപടി.
കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മതികെട്ടാന്‍ സന്ദര്‍ശിച്ച ശേഷമാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവ് നല്കിയത്.
വനം കയ്യേറിയവര്‍ പണിത കെട്ടിടങ്ങളാണ് ഇപ്പോള്‍ പൊളിച്ചുമാറ്റുന്നത്. ചീഫ് വനം കണ്‍സര്‍വേറ്റര്‍ ടി. വര്‍ഗീസ്, ടി.ടി. ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്.
ഒട്ടേറെ വനിതാ പൊലീസുകാരടക്കമുള്ള പൊലീസ് സംഘവും കുടിയൊഴിപ്പിക്കലിനായി മതികെട്ടാന്‍ മലയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications