അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല: മുരളി
തിരുവനന്തപുരം: ഇടതുപക്ഷ താത്പര്യമുള്ളപ്രമേയം കൈകാര്യം ചെയ്യുന്ന നെയ്ത്തുകാരനിലെ അഭിനയത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ മുരളി പറഞ്ഞു.
ഇടതുപക്ഷത്തോടാണ് തനിക്ക് എപ്പോഴും അനുഭാവമെന്നും അദ്ദേഹം വ്യക്തമാക്കി. മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി.
ചലച്ചിത്രത്തെ വ്യവസായമെന്ന നിലയിലും കലയെന്ന നിലയിലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഗുരുതരമായ പ്രതിസന്ധിയാണ് മലയാള സിനിമ നേരിടുന്നത്. കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നുള്ളൂ. സര്‍ക്കാര്‍ വിനോദനികുതി വെട്ടിക്കുറയ്ക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.
സിനിമയിലെ അഭിനയത്തേക്കാള്‍ വലിയ വെല്ലുവിളിയാണ് നാടകത്തിലെ അഭിനയമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുരളി പറഞ്ഞു. അതേ സമയം സിനിമയിലെ അഭിനയം ബോധപൂര്‍വമായ കൂടുതല്‍ പരിശ്രമം ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications