പോരാട്ടം പ്രവര്‍ത്തകര്‍ക്ക് നിരുപാധിക ജാമ്യം
തിരുവനന്തപുരം: എഡിബി ഓഫീസ് ആക്രമിച്ചു തകര്‍ത്ത കേസിലെ പ്രതികളായ പോരാട്ടം സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരുപാധിക ജാമ്യം അനുവദിച്ചു.
എഡിബി ഓഫീസ് തകര്‍ത്തതു മൂലം സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് 10 പോരാട്ടം പ്രവര്‍ത്തകരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന വാദം കോടതി അംഗീകരിച്ചില്ല.
ജയില്‍ മോചിതരായ പോരാട്ടം പ്രവര്‍ത്തകര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നിന്നും പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തി. തിരുവനന്തപുരം പൗരാവലിക്കു വേണ്ടി കവി പഴവിള രമേശന്‍ ഇവരെ ചുവപ്പുറിബണ്‍ അണിയിച്ച് സ്വീകരിച്ചു.












Click it and Unblock the Notifications