യാത്രാക്കപ്പലിന് തീപിടിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് കവറത്തിയിലേക്ക് പോവുകയായിരുന്ന യാത്രക്കപ്പലിന് തീപിടിച്ചു.
മെയ് 10 വെള്ളിയാഴ്ച വൈകുന്നേരം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പലിന്റെ അടുക്കളയിലാണ് തീ കണ്ടത്. അടുക്കളയിലുണ്ടായിരുന്ന റൊട്ടിക്കാണ് തീപിടിച്ചത്. തീ പിടിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
കപ്പലിലെ അശമന സേനാ വിഭാഗം ഉടന്‍ തന്നെ തീയണച്ചു. തുടര്‍ന്ന് കപ്പല്‍ കൊച്ചിയിലേക്ക് തന്നെ തിരിച്ചുവിട്ടു. നാനൂറോളം യാത്രക്കാര്‍ കപ്പലിലുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കപ്പല്‍ വീണ്ടും കവരത്തിയിലേക്ക് തിരിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന 15 കോടി രൂപയും ഈ കപ്പലില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്നുള്ള ടിപ്പു സുല്‍ത്താന്‍ എന്ന കപ്പലിനും തീ പിടിച്ചിരുന്നു.












Click it and Unblock the Notifications