പാര്‍ട്ടി ബുദ്ധിജീവിയ്ക്ക് അമേരിക്കയില്‍ നിന്ന് ധനസഹായം
തിരുവനന്തപുരം : സിപിഎം ബുദ്ധിജീവി ഡോ. തോമസ് ഐസക്കിന് ഗവേഷണം നടത്താന്‍ അമേരിക്കന്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായം.
വികേന്ദ്രീകൃത ആസൂത്രണത്തെ കുറിച്ച് പഠിയ്ക്കാനാണ് തോമസ് ഐസക് അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന് ധന സഹായം അഭ്യര്‍ത്ഥിച്ച് അപേക്ഷ നല്‍കിയത്. പാര്‍ട്ടി അനുമതിയോടെയാണ് സഹായാഭ്യര്‍ത്ഥന നടത്തിയത്.
കിട്ടുന്ന വേദികളിലൊക്കെ അമേരിക്കയെയും സാമ്രാജ്യത്വ ശക്തികളെയും ആവുന്നത്ര ശക്തിയോടെ എതിര്‍ക്കുന്നു എന്നു ഭാവിയ്ക്കുന്ന പാര്‍ട്ടിയുടെ ഈ നടപടി അണികളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ പുതിയ നിര്‍വചനമാണോ എന്നാണ് അവര്‍ സ്വകാര്യമായി ചോദിയ്ക്കുന്നത്.












Click it and Unblock the Notifications