കിണറിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
വടകര: വെള്ളിക്കുളങ്ങരയില്‍ പണിതുകൊണ്ടിരിക്കുന്ന കിണറിലേക്ക് മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. രണ്ട് തൊഴിലാളികളും അവരെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മൂന്ന് ഫയര്‍ ഫോഴ്സുകാരുമാരുമാണ് മരിച്ചത്.
വെള്ളിക്കുളങ്ങര മനയിന്റവിടെ ഫറൂക്കിന്റെ വീട്ടില്‍ പണിതുകൊണ്ടിക്കുന്ന കിണറ്റില്‍ മെയ് 11 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിലായ തൊഴിലാളികളെ രക്ഷിക്കാന്‍ എത്തിയ ഫയര്‍ ഫോഴ്സുകാര്‍ കിണറ്റിലിറങ്ങിയപ്പോള്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കിണറ്റിലുണ്ടായിരുന്ന ആറ് ഫയര്‍ ഫോഴ്സുകാരില്‍ മൂന്ന് പേര്‍ മണ്ണിനടിയിലായി. മൂന്ന് പേരെ നാട്ടുകാരും ഫയര്‍ ഫോഴ്സുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
തൊഴിലാളികളായ കുന്നുമ്മക്കര ഇല്ലത്ത് താഴെകുനി ബാബു (45), പാറമ്മല്‍ പ്രകാശന്‍ (40), ഫയര്‍മാന്മാരായ തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് വില്ല അജിത്കുമാര്‍ (29), തിക്കോടി പുറക്കാട് മുല്ലത്തുരുത്ത് എം. ജാഫര്‍ (30), ഒഞ്ചിയം കോടംകണ്ടി മീത്തല്‍ കെ. കെ. രാജന്‍ (32) എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications