വി. സി. കബീറിന് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് വി. സി. കബീര്‍ എം എല്‍ എയ്ക്ക് എന്‍സിപി നോട്ടീസ് അയച്ചു.
കബീറിന്റെ രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് സിറിയക്് ജോണ്‍, സെക്രട്ടറി മാമന്‍ ഐപ്പ് എന്നിവര്‍ അറിയിച്ചു. കബീര്‍ രാജിവെച്ചതായി പത്രങ്ങളില്‍ നിന്ന് ലഭിച്ച അറിവേയുള്ളൂ.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് രണ്ടാഴ്ചയ്ക്കകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളെ പിന്താങ്ങിയിരുന്ന കബീറിന്റെ രാജി പ്രഖ്യാപനത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് സിറിയക് ജോണും മാമന്‍ ഐപ്പും പറഞ്ഞു.












Click it and Unblock the Notifications