മതികെട്ടാന്‍: കെട്ടിടങ്ങള്‍ പൊളിച്ചു
ഇടുക്കി: മതികെട്ടാന്‍ മലയില്‍ അനധികൃതമായി സ്ഥലം കയ്യേറിയവരെ ഒഴിപ്പിച്ചു തുടങ്ങി. ഒപ്പം കയ്യേറ്റക്കാര്‍ പണിത കെട്ടിടങ്ങളും പൊളിച്ചുനീക്കി.
കയ്യേറ്റക്കാരില്‍ പ്രധാനിയായ ഒരാള്‍ നിര്‍മ്മിച്ച പത്ത് ലക്ഷം രൂപ വരെ വിലവരുന്ന കെട്ടിടമുള്‍പ്പെടെ 16 ഓളം കെട്ടിടങ്ങള്‍ ഞായറാഴ്ച പൊളിച്ചുനീക്കി.
ഇവിടെ ആകെ 50 കെട്ടിടങ്ങളാണുള്ളത്. ഇതില്‍ 16 എണ്ണം സ്ഥിരം കെട്ടിടങ്ങളും ബാക്കിയുള്ളവ താല്ക്കാലിക കെട്ടിടങ്ങളുമാണ്.
എന്നാല്‍ പട്ടയമുള്ള തങ്ങളുടെ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിയമവിരുദ്ധമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ ഭൂമി കയ്യേറിയ കര്‍ഷകര്‍ക്ക് ആര്‍ക്കും ശരിയായ പട്ടയം കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കെട്ടിടങ്ങളിലലിാതെ, ഏക്കറുകണക്കിന് ഭൂമിയിലുള്ള ഏലത്തോട്ടങ്ങളില്‍ പൊലീസ് ഇതുവരെ കൈവച്ചിട്ടില്ല. ശാന്തന്‍ പാറയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് ഞായറാഴ്ചയും തുടര്‍ന്നു.












Click it and Unblock the Notifications