ഗുജറാത്ത് കലാപം നിക്ഷേപത്തെ ബാധിയ്ക്കില്ല
കൊച്ചി: ഗുജറാത്ത് കലാപം വിദേശനിക്ഷേപത്തെ ബാധിയ്ക്കുകയില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്റ് അശോക് സൂത്ത.
കലാപം തുടരുകയാണെങ്കില്‍ വ്യവസായികളുടെ ഇഷ്ട സംസ്ഥാനമെന്ന സ്ഥാനം ഗുജറാത്തിന് നഷ്ടപ്പെടും. കലാപം ഗുജറാത്തില്‍ മാത്രം ഒതുങ്ങിനിന്നു എന്നത് മികച്ച കാര്യമാണ്. ഗുജറാത്ത് കലാപത്തില്‍ 800 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. പക്ഷേ ഇതിന്റെ പകുതി ഈ സമയം കൊണ്ട് കിട്ടുമായിരുന്ന കരാറുകളാണ്.
മികച്ച സാമ്പത്തിക വളര്‍ച്ചയ്ക്കും നേട്ടത്തിനുമായി നമ്മുടെ തൊഴില്‍ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. തുടക്കമെന്ന നിലയില്‍ അത് പ്രത്യേക സാമ്പത്തിക മേഖലകളില്‍ നടപ്പാക്കാവുന്നതാണ്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് സൂത്ത ഈ അഭിപ്രായങ്ങല്‍ പ്രകടിപ്പിച്ചത്.












Click it and Unblock the Notifications