ഒറ്റയ്ക്ക് ഭരിക്കുക ലക്ഷ്യം: അര്‍ജുന്‍സിംഗ്
ദില്ലി: കേന്ദ്രത്തില്‍ ഒരു മുന്നണി സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് അറിയിച്ചു.
സ്വന്തം നിലയില്‍ അധികാരം നേടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനായി പാര്‍ട്ടി സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ട്.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ പറ്റുന്നില്ലെങ്കില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര പാര്‍ട്ടികള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.
മെയ് അവസാനത്തില്‍ ദില്ലിയില്‍ എഐസിസിയുടെ സമ്മേളനം നടക്കാനിരിക്കുകയാണ്.












Click it and Unblock the Notifications