Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കകോള ഫാക്ടറിയ്ക്കു നേരെ ബോംബേറ്

പട്ന: കൊക്കകോളയുടെ ബോട്ലിംഗ് പ്ലാന്റിന് നേരെ അജ്ഞാതരായ അക്രമികള്‍ ബോംബെറിഞ്ഞു. പക്ഷെ ആര്‍ക്കും പരിക്കേറ്റില്ല.

മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് ചെറുപ്പക്കാരാണ് പ്ലാന്റിന് നേരെ ബോംബെറിഞ്ഞത്. പാടലീപുത്ര ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിലെ കൊക്കകോള ഫാക്ടറിക്കുനേരെയാണ് ബോംബേറുണ്ടായത്.

മൂന്നു ബോംബുകളില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചു. ഒന്ന് പൊട്ടിയില്ല. ഈ ബോംബ് പിന്നീട് പൊലീസുകാര്‍ നിര്‍വീര്യമാക്കി. സംഭവസ്ഥലത്തെത്തിയ പൊലീസ് 40 ഓളം ലഘുലേഖകളും കണ്ടെടുത്തു. വിദേശക്കമ്പനി ഇന്ത്യയില്‍ വരുന്നതിലുള്ള പ്രതിഷേധം അറിയിക്കുന്നതാണ് ഈ ലഘുലേഖകള്‍. സ്വദേശി ചേതന അഭിയാന്‍ എന്ന സംഘടനയുടെ പേരിലുള്ളതാണ് ഈ ലഘുലേഖകള്‍. വെള്ളവും വായുവും ഭൂമിയും സ്വദേശിയാകുമ്പോള്‍ എന്തിനാണ് വിദേശത്തുനിന്നുള്ള ഉല്പന്നങ്ങള്‍ ഇവിടേക്ക് കടന്നുവരുന്നത്?- ലഘുലേഖയില്‍ ചോദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+