അത്യുഷ്ണം : ആന്ധ്രയില്‍ 50 മരണം
ഹൈദരാബാദ് : ആന്ധ്രയില്‍ സൂര്യാഘാതമേറ്റ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 50 മരണം.
സംസ്ഥാന ദുരിതാശ്വാസ വകുപ്പ് കമ്മിഷണര്‍ ഡി. സി. റോസയ്യ അറിയിച്ചതാണ് ഈ വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മരണവാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. 11 മരണം. പ്രകാശത്ത് 10 പേരും നല്‍ഗൊണ്ടയില്‍ ഏഴു പേരും വാറങ്കലില്‍ അഞ്ചു പേരും ഖമ്മം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളില്‍ ഓരോ ആളും മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും.
ആന്ധ്രയുടെ തീരപ്രദേശങ്ങളിലും തെലങ്കാനയുടെ വടക്കന്‍ ഭാഗങ്ങളിലും രണ്ടു ദിവസം കൂടി അത്യുഷ്ണം തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു












Click it and Unblock the Notifications