കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളില്‍ തൊഴിലില്ലാപ്പട ഒരു കോടിയിലേറെ

  • By Staff
Google Oneindia Malayalam News

ദില്ലി : ഗ്രാമീണ മേഖലയില്‍ മാത്രം രാജ്യത്ത് ഒരു കോടി 82 ലക്ഷം തൊഴിലന്വേഷകര്‍. വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തവരുടെ പട്ടികയാണിത്. കേന്ദ്ര ഗ്രാമവികസനമന്ത്രി ബി. ദത്താത്രേയ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തൊഴിലില്ലാപ്പടയുടെ ഞെട്ടിപ്പിയ്ക്കുന്ന ഈ കണക്ക്.

രജിസ്റര്‍ ചെയ്യാത്തവരുടെയും പട്ടണങ്ങളിലെയും കണക്കെടുക്കുമ്പോള്‍ ഇന്ത്യയിലെ തൊഴിലില്ലാപ്പടയുടെ എണ്ണം ഭയാനകമാംവിധം പെരുകുന്നു എന്നു കാണാം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാത്രം 45 ലക്ഷം പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്.

ആഗോള-ഉദാരീകരണ നയങ്ങള്‍ മൂലം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നാണ് പൊതുവെ കരുതിയിരുന്നത്. 1991 ല്‍ വിപണി കുത്തകകള്‍ക്കായി തുറന്നിടുമ്പോള്‍ അഭ്യസ്ത്യവിദ്യര്‍ക്ക് ധാരാളം അവസരങ്ങള്‍ അതുവഴി കടന്നു വരുമെന്ന് അന്നത്തെ ഭരണനേതൃത്വം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ സൃഷ്ടിയ്ക്കപ്പെട്ട തൊഴിലവസരങ്ങളൊന്നും സാധാരണജനതയ്ക്ക് ഗുണകരമായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ന്യൂനപക്ഷത്തിനു മാത്രം എത്തിപ്പിടിയ്ക്കാവുന്ന സാദ്ധ്യതകളാണ് പുതിയ ലോകക്രമം കൊണ്ടുവന്നത്. അല്ലെങ്കില്‍ ബഹുഭൂരിപക്ഷവും പുതിയ അവസരങ്ങള്‍ മുതലാക്കാനാകും വിധം പ്രാപ്തരായിരുന്നില്ല.

പൊതുവേ വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം പോലും പുതിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. തൊഴിലിന്റെ ആവശ്യകതയ്ക്കനുസരിച്ചുളള വിദ്യാഭ്യാസം നല്‍കുന്നതിലുളള പരാജയമാണ് ഈ ദുസ്ഥിതിയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X