സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മെയ് 13 തിങ്കളാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി മിന്നല്‍ പരിശോധന നടത്തി.
പൊതുഭരണ വകുപ്പ് സെക്രട്ടറി ലിസി ജേക്കബും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രി ആരോഗ്യവകുപ്പ് സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമന്ത്രി പി. ശങ്കരനും ഒപ്പം ഉണ്ടായിരുന്നു.
ഒരു പരിപാടി കഴിഞ്ഞുവന്ന മുഖ്യമന്ത്രി പെട്ടെന്ന് പരിശോധനയ്ക്ക് തീരുമാനിയ്ക്കുകയായിരുന്നു. വിവിധ വകുപ്പുകളിലെ മേധാവികളോട് ഓഫീസിലെത്താത്ത ആളുകളെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. ഫയലുകളുടെ നീക്കത്തെക്കുറിച്ചും ആന്റണി ചോദിച്ചറിഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രി മിന്നല്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇത്തരത്തിലുള്ള മിന്നല്‍ പരിശോധന തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications