നനഞ്ഞാട്ടം: ടൂറിസം വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി
തിരുവനന്തപുരം : നനഞ്ഞാട്ടം സംഘടിപ്പിച്ചത് ടൂറിസം വകുപ്പല്ലെന്ന് മന്ത്രി കെ. വി. തോമസ്.
വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് ഇതുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെയ് 13 തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തനിക്കറിയാവുന്നടത്തോളം അതൊരു സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയാണെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാര്‍ക്ക് നല്‍കേണ്ട കുടിവെളളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. സംഘാടകര്‍ പണം നല്‍കി വാങ്ങിയ വെളളമാണ് നനയ്ക്കാന്‍ ഉപയോഗിച്ചത്.
നമ്മുടെ സംസ്കാരം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനകളാണ് ഇത്തരം പരിപാടികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications