കെഎസ്ഇബിയില്‍ ഇനി ലീവ ്സറണ്ടറില്ല
തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം എടുത്തുകളയും. ഉയര്‍ന്ന ശമ്പളത്തിന് പരിധി നിശ്ചയിക്കാനും ധാരണയായി. സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ വൈദ്യുതിബോര്ഡിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
എന്‍. ടി. പി. സിക്ക് കെഎസ്ഇബി നല്‍കാനുളള 1200 കോടിയുടെ കടബാദ്ധ്യത ഏറ്റെടുക്കണമെങ്കില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ അംഗീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചതിന്റെ ഭാഗമായാണ് പരിഷ്ക്കാരങ്ങള്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടാക്കിയ ത്രികക്ഷി ഉടമ്പടി പ്രകാരമാണ് കടം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതനുസരിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ പാലിക്കാമെന്ന് ബോര്‍ഡ് ഉറപ്പു നല്‍കേണ്ടതുണ്ട്.
കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിയ്ക്കാതെ ബോര്‍ഡിന് മുന്നോട്ടു പോകാനാവില്ലെന്നതാണ് അവസ്ഥ. അതിനാലാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുളള നടപടികളെടുക്കുന്നത്.
45 ദിവസത്തെ ലീവ് സറണ്ടറാണ് ഇപ്പോള്‍ നിലവിലുളളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ 30 കോടി രൂപ ചെലവായി. ഇനിയും ലീവ് സറണ്ടറിനുളള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. വൈദ്യുതി ബോര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്ന ശമ്പളത്തിന് പരിധിയില്ലാത്തത്. ഇതും വളരെയേറെ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കുന്നു.
വൈദ്യുതി ബോര്‍ഡ് ഉടച്ചു വാര്‍ക്കാനുളള എഡിബി നിര്‍ദ്ദേശമനുസരിച്ച് സാമ്പത്തിക ഘടനപരമായ അവസ്ഥയെപ്പറ്റി ധവളപത്രം തയ്യാറാക്കിയിട്ടുണ്ട്. ബോര്‍ഡിനെ രക്ഷിയ്ക്കാന്‍ വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കണമെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications